കൊല്ലം: പുത്തൂരിൽ ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ജോത്സ്യൻ പിടിയിൽ. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം വി രാജേന്ദ്ര ബാബുവിനെയാണ് പുത്തൂർ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പൊലീസ് ജ്യോത്സ്യനെ പിടികൂടിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ഇയാൾ ഒളിവിൽപ്പോയത്.
ബാധ ഒഴിപ്പിക്കാനായി അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നെന്നാണ് പരാതി. തുടർന്ന് അമ്മയുടെ പെൺകുട്ടിയുടെയും പരാതിയിൽ ജോത്സ്യനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
വ്യാപക തിരച്ചിലിനൊടുവിൽ പുത്തൂർ പൊലീസ് ജോത്സ്യനെ പിടികൂടിയത്. കൊട്ടാരക്കര വെണ്ടാറിൽ വീട്ടിൽ തന്നെയാണ് ജ്യോതിഷാലയം. വി. രാജേന്ദ്ര ബാബു(55) എന്ന ശരിയായ പേരു മാറ്റി മുരാരി തന്ത്രി എന്ന പേരിലാണ് ജ്യോത്സ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയയയിലും താരമാണ് മുരാരി തന്ത്രി.
പൊലീസ് പറയുന്നതിങ്ങനെ; കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി മുൻപും പെൺകുട്ടിയും അമ്മയും മുരാരിയുടെ വീട്ടിൽ പോയിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയെ ധരിപ്പിച്ചു. മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനൽകാമെന്നും വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് ഇന്നലെ ഇവർ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു.രാവിലെ 11 മണിക്ക് എത്തിയ ഇവർക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാൻ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം ഇയാൾ മുറിയിലേയ്ക്ക് വിളിപ്പിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടിട്ടും മകൾ പുറത്തേയ്ക്ക് വരാതിരുന്നതിനാൽ അമ്മ അകത്തുപോയി നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു.
