പ്രണയദിനമധുരം പങ്കിടാൻ സപ്ലൈകോയും.
വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയിൽ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം.
ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.
നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫർ ഫെബ്രുവരി 28 വരെയുണ്ട്.
.webp)