മുന്നണി മാറ്റം തുറക്കാത്ത പുസ്തകം, ആരെങ്കിലും തുറന്നിട്ടുണ്ടേൽ വായിച്ചിട്ട് അടച്ചോളുമെന്നും ജോസ് കെ. മാണി


മുന്നണി മാറ്റം ഒരിക്കലും തുറക്കാത്ത പുസ്തകം ആണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി.


ഇനി ആരെങ്കിലും ആ പുസ്തകം തുറന്നാൽ അവർ വായിച്ചിട്ട് അടച്ചോള്ളുമെന്നും, അത് എന്തിനാണ് എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.


കോട്ടയത്ത് പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.


പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ അവലോകനം, നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം എന്നിവ യോഗത്തിൻ്റെ അജൻഡയെന്നും ചെയർമാൻ വിശദീകരിച്ചു.

Previous Post Next Post