പിണറായിക്ക് ഇളവു നല്‍കുമോ?; സിപിഎം കേന്ദ്രകമ്മിറ്റി ഇന്നുമുതല്‍, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളം ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതു രാഷ്ട്രീയ സ്ഥിതി യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും യോഗത്തിൽ ചർച്ചയാകും.


കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവ് നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.


എംഎൽഎമാർക്കുള്ള ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നതിലും യോഗത്തിൽ ചർച്ച നടക്കും. കെ കെ ശൈലജ അടക്കമുള്ള നേതാക്കൾക്ക് ഇളവു നൽകുമോ, ജില്ലാ സെക്രട്ടറിമാർ മത്സരരംഗത്തുണ്ടാകുമോ തുടങ്ങിയവയിലും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സിപിഎമ്മിന്റെ ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ജനവികാരം ജനറൽ സെക്രട്ടറി എംഎ ബേബി യോഗത്തിൽ അറിയിച്ചേക്കും.

Previous Post Next Post