ഒരു കോടി അടിച്ച ലോട്ടറി ബ്ലാക്കിന് വിൽക്കാൻ ശ്രമം; കാറിലെത്തിയ സംഘം ലോട്ടറി തട്ടിയെടുത്തു; ഒരാൾ പിടിയിൽ



കണ്ണൂർ: ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റ് തട്ടിയെടുത്തുവെന്നാണ് പരാതി. ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഓൾട്ടോ കാറിൽ വാങ്ങാൻ എത്തിയവർ തട്ടിയെടുക്കുകയായിരുന്നു. സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പൊലീസ് പിടികൂടി. ചാക്കാട് സ്വദേശി ഷുഹൈബിനെയാണ് പിടികൂടിയത്.


ഡിസംബർ 30 ന് അടിച്ച ലോട്ടറി ടിക്കറ്റാണ് സാദിഖ് വിൽക്കാൻ ശ്രമിച്ചത്. ലോട്ടറി ബ്ലാക്കിൽ വിറ്റ് മുഴുവൻ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയാണ് പേരാവൂർ അക്കരമ്മൽ വച്ച് ലോട്ടറി കൈമാറാൻ സാദിഖും സുഹൃത്തും ശ്രമിച്ചത്. ഇവരുമായി സംസാരിക്കുന്നതിനിടെ സംഘം ലോട്ടറി തട്ടിയെടുത്ത് സുഹൃത്തിനെ വാനിൽ ബലം പ്രയോഗിച്ച് കയറ്റി തട്ടിക്കൊണ്ടുപോവുകയും മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. ശേഷം കടന്നുകളഞ്ഞു. ഷുഹൈബ് വേറെയും തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.


എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം പേരാവൂരിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പ് നടത്തുന്നയാളാണ് സാദിഖ്.


ബുധനാഴ്ച്ച ഒൻപതു മണിയോടെയാണ് സംഭവം. ഓൾട്ടോ കാറിലെത്തിയ യുവാക്കളെ ലോട്ടറി അടിച്ച മുഴുവൻ തുകയും ഒരു കോടി രൂപയും നൽകണമെന്ന കരാറിൽ ഇടനിലക്കാരൻ മുഖേനെയാണ് ബന്ധപ്പെട്ടത്. സംഘം ടിക്കറ്റ് ഫലപ്രഖ്യാപനവുമായി ഒത്തുനോക്കി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സുഹൃത്തിനെ കാറിൽ കയറ്റി തട്ടി കൊണ്ടുപോയി രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടെയാണ് ഇയാളെ റോഡരികിൽ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞത്. പ്രതികളിൽ ഒരാളായ ശിഹാബിനെ പൊലിസ് പിടികൂടിയെങ്കിലും തട്ടിയെടുത്ത ലോട്ടറി ടിക്കറ്റ് ഇതുവരെ കണ്ടെത്താനായില്ല.

Previous Post Next Post