മൂന്നാം പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന്റെ കുരുക്ക് മുറുകുന്നു. കാനഡയില്‍ കഴിയുന്ന വിവാഹിതയായ തിരുവല്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് രാഹുല്‍ അറസ്റ്റിലായത്.
ഡിഎന്എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല് ഡിഎന്എ പരിശോധനയ്ക്ക് രാഹുല് മാങ്കൂട്ടത്തില് തയാറായിരുന്നില്ല.
ഗർഭിണിയായ വിവരം അറിയിച്ചപ്പോള്‍ രാഹുലില്‍ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതില്‍ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുല്‍ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുല്‍ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹത്തില്‍നിന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോള്‍ രാഹുല്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നല്‍കിയില്ലെന്നും ആരോപണമുണ്ട്.