മലപ്പുറത്തിന് പിന്നാലെ എറണാകുളം ജില്ല കൂടി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്താണ് രംഗത്ത് എത്തിയിരിക്കുന്നത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയുടെ ഭാഗമായാണ് ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
ജില്ലയുടെ സാമൂഹികാവസ്ഥയും ജനസംഖ്യ പരമായ മാറ്റങ്ങളും കണക്കിലെടുക്കുമ്ബോള്‍ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല വേണമെന്ന് ജമാ അത്ത് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം ജില്ല വിഭജിക്കണമന്ന ആവശ്യം മുസ്ലിം ലീഗും കേരള മുസ്ലിം ജമാഅത്തും അടക്കം വിവിധ മുസ്ലീം സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാന ജനസംഖ്യയുടെ 14 ശതമാനത്തോളം മലപ്പുറത്താണ്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്.