സംസ്ഥാനത്ത് തടവുകാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. ജയില്‍ മേധാവിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു.
ഏഴു വർഷത്തിനു ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വർധനവ് വരുത്തിയിരിക്കുന്നത്.
സ്കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്കില്‍ഡില്‍ 560 രൂപ, അണ്‍ സ്കില്‍ഡില്‍ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സെൻട്രല്‍ ജയിലുകളില്‍ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളില്‍ 230 രൂപയായിരുന്നു കൂലി.