മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂ‌ട്ടത്തില്‍ അഴിക്കുള്ളില്‍ തന്നെ, ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി.


മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ജാമ്യം ഇല്ല. രാഹുലിനെതിരെ നേരത്തെയും സമാന പരാതികള്‍ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയത്.

പ്രതിഭാഗം തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കും.

ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര ജയിലില്‍ തുടരേണ്ടിവരും. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, ചട്ടവിരുദ്ധമായ അറസ്റ്റ് എന്നീ കാര്യങ്ങളാണ് പ്രതിഭാഗം ജാമ്യഹര്‍ജിയിലെ വാദത്തിനിടെ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ശബ്ദരേഖയു ചാറ്റ് വിവരങ്ങളും ഹാജരാക്കിയിരുന്നു. എന്നാല്‍ സ്ഥിരം കുറ്റവാളി എന്ന പ്രോസിക്യൂഷൻ ആരോപണത്തിന് കഴമ്പുണ്ടെന്ന് വിലയിരുത്തലിലേക്ക് കോടതി എത്തി. സമാന വകുപ്പുകള്‍ ഉള്ള മറ്റ് രണ്ട് കേസുകളുടെ കാര്യം ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിരുന്നു.

Previous Post Next Post