'98 68 91 99 35, തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്'; എം എം മണിക്ക് മറുപടിയുമായി വി ടി ബൽറാം

കൊച്ചി: കഴിഞ്ഞ 20 വർഷത്തിനിടെ കേരളത്തിൽ ഇടത് പക്ഷം നേടിയ നിയമസഭാ സീറ്റുകളുടെ എണ്ണം ഓർമ്മിപ്പിച്ച എം എം മണി എംഎൽഎയ്ക്ക് പരോക്ഷ മറുപടിയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. '98, 68, 91, 99... ഇതൊരു ഫോൺ നമ്പറല്ല' എന്ന തലക്കെട്ടോടെ എം എം മണി പങ്കുവച്ച പോസ്റ്റിലെ 98, 68, 91, 99 എന്നീ അക്കങ്ങൾക്ക് ശേഷം 35 എന്ന സംഖ്യ കൂടി ചേർത്താണ് വി ടി ബൽറാമിന്റെ പ്രതികരണം


ഇതൊരു ഫോൺ നമ്പറല്ല എന്നാണ് എം എം മണി അവകാശപ്പെട്ടതെങ്കിൽ, 98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും. എന്നാണ് മുൻ എംഎൽഎ കൂടിയായ വി ടി ബൽറാം പറയുന്നത്.


98: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ സീറ്റുകൾ (വി.എസ്. അച്യുതാനന്ദൻ സർക്കാർ), 68: 2011-ൽ പ്രതിപക്ഷത്തിരുന്നപ്പോൾ നേടിയ സീറ്റുകൾ, 91: 2016-ൽ എൽഡിഎഫ് അധികാരം പിടിച്ചെടുത്തപ്പോൾ നേടിയ സീറ്റുകൾ. 99: 2021-ൽ ചരിത്രപരമായ തുടർച്ച നേടിയപ്പോൾ ലഭിച്ച സീറ്റുകൾ. എന്നിങ്ങനെ സിപിഎം നേതാവ് ചൂണ്ടിക്കാട്ടുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തിരിച്ചടി നേടുമെന്നാണ് വിടി ബൽറാം പരോക്ഷമായി സൂചിപ്പിക്കുന്നത്. 

Previous Post Next Post