ആസ്മയ്ക്ക് ആയുർവേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടർക്ക് 50,000 രൂപ പിഴ

 

തിരുവനപുരം: ആസ്മയ്ക്ക് ആയുർവേദ തുള്ളി മരുന്ന് ചികിത്സയുണ്ടെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ പത്തനംതിട്ട എൻപി ആയുർവേദ ആശുപത്രിയിലെ ഡോ. കെ സി സിദ്ധാർഥന് സംസ്ഥാന മെഡിക്കൽ കൗൺസിൽ 50,000 രൂപ പിഴയിട്ടു.



ആസ്മയ്ക്ക് കേരളത്തിൽ 25 കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാണെന്നും പ്രഹേം, തൈറോയിഡ്, കാൻസർ, ആസ്മ, ബ്രെയിൻ ട്യൂമർ, ലിവർ സിറോസിസ്, രക്തസമ്മർദം, അലർജി രോഗങ്ങൾ, വെരിക്കോസ് തുടങ്ങിയ രോഗങ്ങൾക്കും ചികിത്സയുണ്ടെന്നും സിദ്ധർഥൻ അവകാശവാദം ഉന്നയിച്ചിരുന്നു.


കേരള സാഹതിത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ കാപ്‌സ്യൂൾ കേരള നൽകിയ പരാതിയിലാണ് നടപടി.

Previous Post Next Post