കോട്ടയത്ത് പാചക വാതക സിലിണ്ടറുകള്‍ നിറച്ചെത്തിയ ലോറിയില്‍ കയറി യുവാവിന്റെ അതിക്രമം; ഒഴിവായത് വൻ ദുരന്തം.


തലയോലപ്പറമ്ബില്‍ പാചക വാതക സിലിണ്ടറുകള്‍ നിറച്ചെത്തിയ ലോറിയിലെ സിലിണ്ടറുകളിലൊന്ന് കുത്തിത്തുറന്ന് തീകൊളുത്തി യുവാവ്.

ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്ബ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം. രാത്രിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കയറിയാണ് യുവാവ് അക്രമം കാണിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടപ്ലാമറ്റം സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Previous Post Next Post