തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ എൻഡിഎ- ബിജെപി വിജയത്തില്‍ ആഹ്ളാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ബിജെപിയ്ക്കും എൻഡിഎയ്ക്കും വോട്ടുചെയ്തതിന് അദ്ദേഹം കേരള ജനതയ്ക്ക് നന്ദി അറിയിച്ചു. എക്സിലൂടെയാണ് ആഹ്ളാദം പങ്കുവെച്ചത്. തിരുവനന്തപുരത്തെ നേട്ടത്തിന് മറ്റൊരു സന്ദേശത്തിലൂടെ മോദി നന്ദി പറഞ്ഞു.
”കേരളത്തിലെമ്ബാടും ബിജെപിക്കും എൻഡിഎയ്ക്കും വോട്ടുചെയ്ത കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. എല്‍ഡിഎഫിനെയും യുഡിഎഫിനേയും കൊണ്ട് കേരള ജനത മടുത്തു. അവർ എൻഡിഎ മാത്രമാണ് എല്ലാവർക്കും അവസരം നല്കുന്ന സദ്ഭരണം നല്‍കാനും വികസിത കേരളം സാധ്യമാക്കാനും ഒരേയൊരു വഴിയെന്ന് അവർ കണ്ടെത്തിയിരിക്കുന്നു”വെന്ന് മോദി എക്സില്‍ എഴുതി.