'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിലിനോട് നസ്ലെന്‍; 'ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടെന്ന്' ടൊവിനോ; ബേസിലിന്റെ ഒരു ഫോട്ടോയിൽ മലയാളസിനിമയുടെ യുവത്വത്തിന്റെ നിഷ്കളങ്കതയുമായി നടീ-നടന്മാർ

ബേസിൽ ജോസഫിനെ ഇതുവരെ കാണാത്ത ലുക്കിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അതിരടി. ബേസിലും അനന്തു എസും ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അരുൺ അനിരുദ്ധ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിൽ സാം കുട്ടി എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്.


ഇതിനിടെ ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിരടിയിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രമാണ് ബേസിൽ പങ്കുവച്ചിരിക്കുന്നത്. 'മീറ്റ് സാം ബോയ്, റോൾ നമ്പർ 31, ബിടെക് ഫസ്റ്റ് ഇയർ' എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. മുടി നീട്ടി വളർത്തി കിടിലൻ ലുക്കിലാണ് ചിത്രത്തിൽ ബേസിലെത്തുന്നത്.  ഈ ചിത്രത്തിന് താഴെ കമന്റി

ട്ടിരിക്കുന്നവരുടെ നിര പരിശോധിച്ചാൽ മതി പുതുയുവത്വത്തിന്റെ ആവേശവും നിഷ്കളങ്കതയും മനസ്സിലാക്കാൻ. 


 എയ്ജ് ഇൻ റിവേഴ്‌സ് ഗിയർ എന്നായിരുന്നു ടൊവിനോ തോമസിന്റെ കമന്റ്. അതിരടിയിൽ ടൊവിനോയും അഭിനയിക്കുന്നുണ്ട്. ചെറുപ്പക്കാരൻ തന്നെ എന്നായിരുന്നു നിഖില വിമലിന്റെ കമന്റ്. കല്യാണി പ്രിയദർശൻ, ആന്റണി വർഗീസ് പെപ്പെ, നൈല ഉഷ തുടങ്ങിയവരെല്ലാം കമന്റ് ചെയ്തിട്ടുണ്ട്.


എന്നാൽ സോഷ്യൽ മീഡിയയുടെ കയ്യടി ലഭിക്കുന്നത് യുവനടൻ നസ്ലന്റെ കമന്റിനാണ്. 'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ. ചതി ആയിപ്പോയി' എന്നായിരുന്നു നസ്ലന്റെ കമന്റ്. പിന്നാലെ മറുപടിയുമായി ടൊവിനോയെത്തി. നീയാണ് അവന്റെ പ്രധാന ലക്ഷ്യം. ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂട എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.


നസ്ലെന്റെ കമന്റിന് ബേസിൽ തന്നെ മറുപടിയും നൽകുന്നുണ്ട്. നിന്റേയും ആ സന്ദീപിന്റേയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്. ശരിയാക്കിത്തരാം എന്നായിരുന്നു ബേസിലിന്റെ മറുപടി. അതേസമയം ടൊവിനോയോട് നമ്മൾ ഒരു ടീമല്ലേ. ലാസ്റ്റ് ഞാൻ മാേ്രത കാണൂ. ഓർത്തോ എന്നും ബേസിൽ പറയുന്നുണ്ട്. ഇതിനിടെ വന്ന സന്ദീപ് പ്രദീപ് ബേസിലിനോട് സിനിമ സംവിധാനം ചെയ്യാൻ പൊയ്ക്കൂടെ എന്നും പറയുന്നുണ്ട്.


പിന്നാലെ 'മൊട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി. ബേസിൽ, സന്ദീപ്' എന്ന് നെസ്ലെനും കമന്റ് ചെയ്യുന്നുണ്ട്. താരങ്ങൾക്കിടയിലെ ഈ കൊടുക്കൽ വാങ്ങലുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. രസകരമായ കമന്റുകളുമായി ആരാധകരുമെത്തുന്നുണ്ട്.

Previous Post Next Post