മലപ്പുറം കോട്ടയ്ക്കലില്‍ ഭൂമിക്കടിയില്‍ അസാധാരണ മുഴക്കം; ഭൂമി കുലുക്കമെന്ന് നാട്ടുകാര്‍: ഔദ്യോഗിക സ്ഥിരീകരണമില്ല


മലപ്പുറത്ത് ഭൂചലനമെന്ന് സംശയം. കോട്ടയ്ക്കല്‍ മേഖലയില്‍ ചൊവ്വാഴ്ച രാത്രി 11.15 ഓടെ അസാധാരണ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്ബ്, പൊട്ടിപ്പാറ, കൊളത്തുപറമ്ബ്, എടരിക്കോട്, കാക്കത്തടം, ചീനംപുത്തൂര്, അരിച്ചോള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. ചിലയിടങ്ങളില്‍ രണ്ടുതവണ വലിയ മുഴക്കം കേട്ടതായും ആളുകള്‍ പറഞ്ഞു. അതേസമയം, ഭൂചലനമാണെന്ന സ്ഥീരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.

Previous Post Next Post