ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്.


എസ് പി എസ് ശശിധരനും സംഘവും ഇന്നലെ ശബരിമല സന്നിധാനത്തത്തി.

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവിടങ്ങളിലെ പൂശിയ സ്വര്‍ണത്തിന്റെയും ചെമ്ബിന്റെയും സാംപിളുകള്‍ ശേഖരിക്കും. ഒപ്പം 1998ന് യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് നിന്നും സാംപിളുകള്‍ ശേഖരിക്കും. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നീക്കം.

ചെമ്ബുപാളികള്‍ മാറ്റിവച്ചോ എന്നത് കണ്ടെത്താല്‍ ചെമ്ബുപാളികളില്‍ ശാസ്ത്രീയ പരിശോധനയും നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമാണ് തന്ത്രിയുടെ അനുമതിയോടെയുള്ള സാംപിള്‍ ശേഖരണം.
Previous Post Next Post