ഒരു പ്രത്യേക അറിയിപ്പ്; സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ മദ്യ കടകള്‍ തുറക്കില്ല; 'ഡ്രൈ ഡേ' ഉത്തരവ് പുറത്തിറക്കി അധികൃതര്‍.


തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറക്കി അധികൃതർ. തെക്കൻ ജില്ലകളില്‍ ഡിസംബർ 7ന് വൈകീട്ട് ആറ് മുതല്‍ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളില്‍ ഡിസംബർ 9ന് വൈകുന്നേരം ആറ് മുതല്‍ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം.

വോട്ടെണ്ണല്‍ ദിനമായ ഡിസംബർ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Previous Post Next Post