രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി;രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച്‌; രാജി ആവശ്യപ്പെട്ട് പ്രതിഷേധം


ലൈംഗിക പീഡന ആരോപണം നേരിടുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ മാർച്ച്‌ നടത്തി.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത്. രാഹുലിന്റെ ഓഫിസിന് മുന്നില്‍ പ്രവർത്തകർ റീത്ത് വെക്കുകയും ചെയ്തു. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി.

അതിജീവിതയായ യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് യുവതി പരാതി കൈമാറിയത്. ലഭിച്ച തെളിവുകളുള്‍പ്പെടെയുള്ള പരാതി വിശദമായ അന്വേഷണത്തിനായി ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. വാട്സ്‌ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണങ്ങള്‍ തുടങ്ങിയ തെളിവുകളും യുവതി പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

Previous Post Next Post