കോട്ടയത്ത് നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ലഹരിക്കച്ചവടത്തിലെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. എംഡിഎംഎയുമായി ബന്ധപ്പെ സാമ്പത്തിക തർക്കമാണ് കാരണം. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം.
സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കൗൺസിലർ വി.കെ. അനിൽകുമാറും അദ്ദേഹത്തിൻ്റെ മകൻ അഭിജിത്തും പൊലീസ് കസ്റ്റഡിയിലാണ്.
ആദർശിന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നൽകിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദർശ്, കോട്ടയം നഗരത്തിൽ മാണിക്കുന്നത്തുള്ള അനിൽകുമാറിന്റെ വീട്ടിൽ എത്തി പ്രശ്നം ഉണ്ടാക്കി. ഇതേത്തുടർന്നുള്ള തർക്കത്തിലാണ് ആദർശ് കൊലപ്പെട്ടത്. മകൻ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
