കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; കെ രാജു സിപിഐ നോമിനി; സർക്കാർ ഉത്തരവായി

 

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു.


കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. ബോർഡ് മെമ്പറായി കെ രാജുവിനെയും നിയമിച്ചു. പിഡി സന്തോഷ് കുമാറാണ് മറ്റൊരു ബോർഡ് അംഗം.


മണ്ഡല മകരവിളക്ക് കാലത്ത് പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കുമെന്ന് ജയകുമാർ പറഞ്ഞു. ശബരിമല വികസനത്തിന് ആവശ്യമായ പരിഷ്‌കാരങ്ങൾ കൂട്ടായി തീരുമാനിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post