അധ്യക്ഷപദവിയിലിരുന്ന് മത്സരിച്ചാൽ അയോഗ്യതയെന്ന് നിയമോപദേശം; രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ ബിൻസി; ഇത്തവണ കോൺ​ഗ്രസ് സ്ഥാനാർത്ഥി

കോട്ടയം: ബിൻസി സെബാസ്റ്റ്യൻ കോട്ടയം നഗരസഭാധ്യക്ഷ സ്ഥാനവും കൗൺസിൽ അംഗത്വവും രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നു. കഴിഞ്ഞതവണ സ്വതന്ത്രയായി ജയിച്ച് അധ്യക്ഷയായ ബിൻസി അതേ പദവിയിയിലിരുന്നുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയായി മത്സരിച്ചാൽ അയോഗ്യത കൽപ്പി‌ക്കുമെന്ന നിയമോപദേശത്തെത്തുടർന്നാണ് രാജി. ഇത്തവണ 53-ാം വാർഡായ ഗാന്ധിനഗർ സൗത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ’കൈപ്പത്തി’ ചിഹ്നത്തിലാണ് ബിൻസി മത്സരിക്കുന്നത്. 2020-ൽ നഗരസഭ 52-ാം വാർഡ് ഗാന്ധിനഗർ സൗത്തിൽനിന്ന് സ്വതന്ത്രയായി ജയിച്ച ബിൻസി യുഡിഎഫിന്റെയും പിന്തുണയോടെയാണ് അധ്യക്ഷയായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്- 22, യുഡിഎഫ്- 21, ബിജെപി-എട്ട് എന്നതായിരുന്നു കക്ഷിനില. കോൺഗ്രസ് വിമതയായി മത്സരിച്ച ബിൻസിയെ കോൺഗ്രസ് കൂടെ നിർത്തുകയായിരുന്നു.

Previous Post Next Post