കോട്ടയം വെസ്റ്റ് ഉപജില്ല കലോത്സവം 'വിസ്മയം 2025' സമാപിച്ചു; ഹൈസ്കൂൾ, യുപി വിഭാ​ഗങ്ങളിൽ ചാമ്പ്യന്മാരായി കുമാരനല്ലൂർ ദേവീവിലാസം സ്കൂൾ

കോട്ടയം :സി.എം.എസ് കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 15 മുതൽ 19 വരെ നടത്തപ്പെട്ട കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവം  വിസ്മയം 2025 ന് തിരശീല വീണു. സമാപന സമ്മേളനം എം.പി അഡ്വ.ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു.എ.ഇ.ഓ അനിതാ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.നെൽസൺ ചാക്കോ വിശിഷ്ട അതിഥി ആയിരുന്നു. കൺവീനർ എസ്സി എബ്രഹാം, ജനറൽ കൺവീനർ എലിസബത്ത് ജിസ് നൈനാൻ, സംഗീത സാം,ബിജു കെ. എസ്,മെറ്റി സാറാ ലാലു, ഗോപകുമാർ എം.എൻ,സുരേഷ് കുമാർ ബി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ രാജീവ് രാഘവൻ ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി.അഞ്ചുവേദികളിലായി 79 സ്കൂളുകളിൽ നിന്നുള്ള നാളായിരത്തിലധികം കുട്ടികലാകാരന്മാർ മാറ്റുരച്ച കലാമാമാങ്കം വിസ്മയം 2025 തീർത്തും വിസ്മയകരമായിരുന്നു.


നാലു ദിവസങ്ങളിലായി നടന്ന കലോത്സവ മാമങ്കത്തിൽ എൽ.പി ജനറൽ വിഭാഗത്തിൽ സെന്റ്.മർസലിനാസ് എൽ. പി എസ് നാട്ടാശ്ശേരി യും, സെന്റ്. ഫിലോമിനാസ് എൽ. പി എസ് ആർപ്പൂക്കരയും ഓവറോൾ കിരീടം പങ്കിട്ടു. കുടമാളൂർ ഗവ. എൽ.പി.എസ്,പരിപ്പ് എൽ.പി.എസ്, തൊണ്ടമ്പ്രാൽ എൽ. പി.എസ്, സെന്റ് മേരീസ് എൽ. പി.എസ് തിരുവാർപ്പ് സ്കൂളുകൾ രണ്ടാം സ്ഥാനവും N.N.C.J.M എൽ.പി.എസ് കുമരകം, HF എൽ.പി.എസ് പെരുമ്പായിക്കാട്, ശ്രീനാരാ യണ എൽ.പി.എസ് പെരുമ്പായിക്കാട് സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.

യു.പി ജനറൽ വിഭാഗത്തിൽ DVV HSS കുമാരനെല്ലൂർ, സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ് ആർപ്പൂക്കര സ്കൂളുകൾ ഓവറോൾ കിരീടം പങ്കുവച്ചു. സെന്റ്. മാർഗരറ്റ് യു.പി.എസ് കൈപ്പുഴ രണ്ടാം സ്ഥാനവും, പി.ജെ.എം യു. പി. എസ് അയ്മനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

HS- ജനറൽ വിഭാഗത്തിൽ DVV HSS കുമാരനല്ലൂർ ഓവറോൾ കിരീടം നേടി. സെന്റ് ഫിലോമിനാസ് GHS ആർപ്പൂക്കര രണ്ടാം സ്ഥാനവും സി.എം.എസ് കോളേജ് HSS കോട്ടയം മൂന്നാം സ്ഥാനവും നേടി.

HSS- ജനറൽ വിഭാഗത്തിൽ SKM HSS കുമരകം ജേതാക്കൾ ആയപ്പോൾ. DVV HSS കുമാരനല്ലൂർ രണ്ടാം സ്ഥാനവും CMS കോളേജ് HSS കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു.പി സംസ്കൃതം വിഭാഗത്തിൽ DVV HSS കുമാരനല്ലൂർ ജേതാക്കളായി.SKM HSS കുമരകം,സെന്റ് മേരീസ് യു.പി.എസ് കുടമാളൂർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

HS സംസ്‌കൃതം വിഭാഗത്തിൽ DVV HSS കുമാരനല്ലൂർ ഓവറോൾ കിരീടം സ്വന്തമാക്കിയപ്പോൾ. SKM HSS കുമരകവും,HS പരിപ്പും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

എൽ.പി അറബിക് വിഭാഗത്തിൽ MD LPS താഴത്തങ്ങാടി,SNDP LPS കിളിരൂർ,ശ്രീനാരായണ LPS പെരുമ്പായിക്കാട് എന്നീ സ്കൂളുകൾ ഓവറോൾ കിരീടം പങ്കുവച്ചു.CNI LPS കോട്ടയം,ഗവ. യു.പി.എസ് പുത്തേട്ട് സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

Previous Post Next Post