പൊല്യൂഷൻ ടെസ്റ്റ് ആവാറായോ?, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വേണം; പുതിയ വ്യവസ്ഥ

 


തിരുവനന്തപുരം: ഇനി വാഹനങ്ങൾക്ക് പൊല്യൂഷൻ ടെസ്റ്റ് നടത്തണമെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വേണമെന്ന് വ്യവസ്ഥ. പൊല്യൂഷൻ ടെസ്റ്റ് നടത്തണമെങ്കിൽ സെന്ററിൽ നിന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒടിപി നമ്പർ വരണം. വാഹനയുടമകൾ മോട്ടോർ വാഹന വകുപ്പിൽ ആധാർ ബന്ധിത മൊബൈൽ നമ്പർ നൽകണമെന്ന് ഒരു വർഷമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഏറെപ്പേർ ഇനിയും ചെയ്യാനുണ്ട്.


അതിനിടെ പഴയ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുന്നതിന് 200ൽ നിന്ന് 25000 രൂപ വരെ ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിലായി. ഇത്തരത്തിൽ നോൺ- ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസും കുത്തനെ വർധിപ്പിച്ചത് കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നിരുന്നു. ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് വർധന കൂടുതൽ തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകൾക്കും ടാക്‌സികൾക്കുമാണ്.

Previous Post Next Post