ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. ആറൻമുളയിലെ വീട്ടില്‍ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നല്‍കിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്‌ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി ശശിധരന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
Previous Post Next Post