യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ് വൈകും.

നാളെ രാവിലെ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് കാസർകോട്ടേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകുമെന്ന് റെയില്‍വേ

ട്രെയിൻ നമ്ബർ 20634 തിരുവനന്തപുരം സെൻട്രല്‍ - കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, സാധാരണ പുറപ്പെടുന്ന സമയമായ രാവിലെ 05:15-ന് പകരം ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാവിലെ 06:35-നായിരിക്കും തിരുവനന്തപുരം സെൻട്രലില്‍ നിന്ന് യാത്ര പുറപ്പെടുക.

യാത്രാ സമയം മാറിയതിനാല്‍ യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. 1.20 മണിക്കൂർ വൈകി 6.35-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരുവാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിവരങ്ങള്‍ റെയില്‍വേയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു
Previous Post Next Post