പ്രസിദ്ധമായ കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ദേവരഥ സംഗമം നവംബർ 16ന് നടക്കും.
വൈകുന്നേരം ത്രിസന്ധ്യയ്ക്ക്, വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുൻവശത്തുള്ള തേരുമുട്ടിയില്‍ വെച്ച് ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെയാണ് ദേവരഥ സംഗമം പൂർത്തിയാവുക. ഈ അത്യപൂർവ ദൃശ്യം കണ്ട് തൊഴാനായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് കല്‍പാത്തിയിലേക്ക് ഒഴുകിയെത്തുക.
പ്രദക്ഷിണ വഴികളിലുള്ള പ്രധാന രഥങ്ങള്‍:
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി
ഗണപതി
വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി
മന്തക്കര മഹാഗണപതി
ഇവ കൂടാതെ, പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ രാവിലെ രഥാരോഹണം നടക്കും. നവംബർ 15നും നൂറുകണക്കിന് ആളുകളാണ് രഥോത്സവത്തിൻ്റെ ചടങ്ങുകള്‍ കാണാൻ കല്‍പാത്തിയിലെത്തിയത്. ഇനിയുള്ള ദിവസങ്ങളില്‍ രഥോത്സവം കൂടുതല്‍ ഭക്തിനിർഭരമാകും.