മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും.
ഓണ്‍ലൈനായി 70,000 പേർക്കും തല്‍സമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം പൂർത്തിയായി. വലിയ രീതിയിലുള്ള ബുക്കിങ് ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. മണ്ഡല സീസണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
സ്വർണ്ണകൊള്ള വിവാദം നിലനില്‍ക്കെയാണ് മണ്ഡല സീസണ് തുടക്കമാകുന്നത്. നാളെ ഉച്ചയ്ക്ക് നട അടച്ച ശേഷം ദ്വാരപാലക പാളികള്‍, കട്ടിള പാളികള്‍ എന്നിവയില്‍ നിന്ന് കേസിലെ ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്ബിളുകളും ശേഖരിക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. സന്നിധാനത്ത് സ്വർണക്കവർച്ച കേസിലും നടപടികള്‍ തുടരുകയാണ്.