ബിഹാറിൽ എൻഡിഎയ്ക്ക് ‘മഹാ’വിജയം; നിലയുറയ്ക്കാതെ ഇന്ത്യാ സഖ്യം, തേജസ്വിയും പിന്നിൽ: ഒറ്റസംഖ്യയിലൊതുങ്ങി കോൺ​ഗ്രസ്സ്

പട്ന ∙ മഖാനയുടെ നാടായ ബിഹാറിൽ താമര വീണ്ടും വിരിയുമെന്ന സൂചനകൾ നൽകി ഫലസൂചനകൾ. വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 161 സീറ്റുകളിൽ മുന്നേറുന്നു. 61 സീറ്റുകളിൽ ഇന്ത്യാ സഖ്യവും. എൻഡിഎ സഖ്യത്തിലെ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുന്നു. ബിജെപി 72 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.


ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിട്ടു. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥി മുകേഷ് സാഹ്നിക്കും പാർട്ടിക്കും തിരിച്ചടി നേരിടുകയാണ്. എൻഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല

Previous Post Next Post