ചോറ്, പരിപ്പ്, സാമ്ബാര്‍, അവിയല്‍...., ഓരോ ദിവസവും ഓരോ പായസം; ശബരിമലയില്‍ സദ്യ ചൊവ്വാഴ്ച മുതല്‍

ശബരിമലയില്‍ അന്നദാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 2) മുതല്‍ ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും.

ചോറ്, പരിപ്പ്, സാമ്ബാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.

ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് സദ്യ വിളമ്ബുക. സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. സദ്യയിലെ പായസം ഓരോ ദിവസവും മാറി മാറി നല്‍കും. നിലവില്‍ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ സംബന്ധിക്കുന്നത്. സദ്യ വിളമ്ബി തുടങ്ങുന്നതോടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തര്‍ക്ക് സദ്യ വിളമ്ബി തുടങ്ങുന്നത്. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഈ സമീപനം ശബരിമലയുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. കെ ജയകുമാര്‍ വ്യക്തമാക്കി.
Previous Post Next Post