തൃശൂർ: വടക്കാഞ്ചേരി നഗരസഭയിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വാഹനം നേരെ പുഴയിലേക്ക്. വാഹനത്തിൽ ഉണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഡ്രൈവർ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ചയാണ് സംഭവം. പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയതായിരുന്നു വാഹനം. തിങ്കളാഴ്ച ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ പിഎൻ സുരേന്ദ്രൻ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തത്. വാഹനം മുന്നോട്ടു എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീഴുകയായിരുന്നു.
ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. സംഭവം കണ്ടുനിന്നവർ ഇതോടെ കൂട്ട നിലവിളിയായി. തൊട്ടുമുന്നിലുളള വടക്കാഞ്ചേരി പുഴയിലേക്ക് മറിഞ്ഞ വാഹനത്തിൽ നിന്നും നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി ആർ അരവിന്ദാക്ഷൻ ആദ്യം പുറത്തുവന്നു. പിറകേ ബിന്ദുവും. വാഹനത്തിന്റെ മുൻവശത്താരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പിന്നീട് ഫയർ ഫോഴ്സ് എത്തി കരക്കുകയറ്റി
