തിരുവനന്തപുരം: പ്രമുഖ ആയുർവേദ ഭിഷഗ്വരനും മുൻ ആയുർവേദ ഡയറക്ടറും ആയിരുന്ന ഡോക്ടർ സി എ രാമൻ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഔദ്യോഗിക ജീവിതത്തിനു ശേഷം സോമതീരം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് യോഗ സെന്ററിൽ ചീഫ് ഫിസിഷ്യനായി ആയുർവേദ ടൂറിസം രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. മുൻ ആയൂർവേദ ഡയറക്ടറും സ്പെഷ്യൽ ഓഫീസറും (ഫോർ ഫോൾക് മെഡിസിൻ ആൻഡ്‌തെറാപ്പി) നാട്ടുവൈദ്യരംഗത്തും പ്രമുഖനായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ,മന്ത്രിമാർ, തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെയും ചികിത്സകനായിരുന്നു. അനവധി ശിഷ്യ പരമ്പരകൾ ഉള്ള അദ്ദേഹത്തിന് ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്.
മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതൽ 4 മണി വരെ ചൊവര, സോമതീരം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് യോഗ സെന്ററിൽ പൊതുദർശനത്തിന് വയ്ക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും.
ഭാര്യ പരേതയായ സിക ലളിത, മക്കൾ : പരേതനായ എം ആർ സന്തോഷ് കുമാർ, എം ആർ ബീനറാണി, ആർ സുഭാഷ്- (കെഎസ്ആർടിസി). മരുമക്കൾ : പ്രമീള സന്തോഷ്, പി ശശിധരൻ(റിട്ട.ഗവ. ജീവനക്കാരൻ), പി ടി ഓമന.
