സ്വര്‍ണപ്പാളി വിവാദം; 'ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം', സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

സ്വർണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും.

വൈകിട്ട് നാലിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തും. ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവച്ച്‌ അന്വേഷണം നേരിടണം എന്നാണ് യുഡിഎഫ് ആവശ്യം.

ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും ഇന്ന് വിവിധ സംഘടനകള്‍ മാർച്ച്‌ നടത്തും. വൈകിട്ട് നാലിന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തും. ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവച്ച്‌ അന്വേഷണം നേരിടണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നതു.
Previous Post Next Post