കൊച്ചി: അങ്കമാലി എംഎൽഎയും എഐസിസി സെക്രട്ടറിയുമായ റോജി എം ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സിയാണ് വധു. 29ന് അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്കയിലാണ് വിവാഹം.
തിങ്കളാഴ്ച മാണിക്യമംഗലം സെയ്ന്റ് റോക്കീസ് പള്ളിയിൽ മനസമ്മതം നടന്നു. ലിപ്സി ഇന്റീരിയർ ഡിസൈനറാണ്. ഒരുവർഷം മുൻപ് നിശ്ചയിച്ചതാണ് വിവാഹം.
ലളിതമായ ചടങ്ങുകളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുക.
