റവന്യു ജില്ലാ സ്കൂൾ കായികമേള നാളെ മുതൽ 17 വരെ പാല നഗരസഭ സ്റ്റേഡിയത്തിൽ നടത്തും. കോട്ടയം ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്നായി 3800 വിദ്യാർഥികൾ 97 ഇനങ്ങളിൽ മത്സരിക്കും. നാളെ രാവിലെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. ജി ല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജെ.അലക്സാണ്ടർ പതാക ഉയർത്തും. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എംഎൽഎ അധ്യ ക്ഷത വഹിക്കും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭാ ധ്യക്ഷൻ തോമസ് പീറ്റർ തുടങ്ങി യവർ പങ്കെടുക്കും. 17 നു വൈകിട്ട് 4 നു സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാട നം ചെയ്യും. ജോസ് കെ.മാണി എംപി അധ്യക്ഷത വഹിക്കും.
മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലയ്ക്ക് കെ.എം.മാണി മെമ്മോറിയൽ ട്രോഫി ഏർപ്പെടുത്തി. കായിക മേള ലോഗോ, പബ്ലിസിറ്റി ചെയർ മാൻ ബൈജു കൊല്ലംപറമ്പിൽ, കൺവീനർ ജോബി കുളത്തറ എന്നിവർ നഗരസഭാധ്യക്ഷൻ തോമസ് പീറ്ററിനു നൽകി പ്രകാശനം ചെയ്തു.
