കെ ജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ നോർത്ത് പറവൂരിൽ നടത്തിയ സി പി എം പ്രതിഷേധ യോഗത്തിലാണ് റിനി പങ്കെടുത്തത്
നടി റിനി ആൻ ജോർജിനെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി നേതാവ് കെ ജെ ഷൈൻ.
സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈൻ വിമർശിച്ചു. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ഇന്നലെ സി പി എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സി പി എം നേതാവ് കെ കെ ശൈലജയും പറഞ്ഞു.