നോർക്ക കെയർ പദ്ധതിയിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം

കോട്ടയം :നവംബർ ഒന്ന് മുതൽ നോർക്ക കെയർ പദ്ധതി വിദേശത്തുള്ള മലയാളികൾക്കും കുടുംബങ്ങൾക്കും മാത്രമേ പ്രയോജനം ലഭിക്കുകയുള്ളു എന്നും,മടങ്ങി എത്തിയ പ്രവാസികളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നുംപ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
 കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പ്രവാസികൾക്കായ് പുതിയ പ്രവാസി സേവന കേന്ദ്രത്തിന്റെ ഉൽഘാടനം നിർവഹിച്ചു.സംസാരിക്കുകയായിരുന്നു അദ്ദേഹം
 വിദേശത്തു ജോലി ചെയ്ത് വന്നവർ കൂടുതൽ പേരും സാമ്പത്തിക ബുദ്ധിമുട്ടിലും രോഗികളുമായിരിക്കുന്നവരാണ് അവർക്കാണ് നോർക്ക കെയർ പദ്ധതി കൂടുതൽ പ്രയോജനമാകുന്നത് വിദേശത്തു ജോലി ചെയ്യ്യുന്നവരിൽ ഭൂരിപക്ഷം പേർക്കും അവിടെ നിലവിൽ കമ്പനികളുടെ ഇൻഷുറൻസ് ഉള്ളവരാണ്
 കേരളത്തിൽ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്ന് 7 ജില്ലകളിൽ സേവന കേന്ദ്രം നിലവിലുള്ളതായും കോട്ടയത്തുള്ള ഓഫീസ് മുഖേന ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് നോർക്കയുടെയും ക്ഷേമനിധി ബോർഡിന്റെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ചെയ്ത് കൊടുക്കുന്നതായി ഐസക് പ്ലാപ്പള്ളിൽ പറഞ്ഞു.
 Ph-93834657
Previous Post Next Post