എം.സി റോഡിൽ നാളെ ഏറ്റുമാനൂർ - ഗാന്ധിനഗർ വരെ ഗതാഗത നിയന്ത്രണം
എം.സി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (17/10/2025) രാവിലെ 6 മണി മുതല്‍ ഏറ്റുമാനൂര്‍ മുതല്‍ ഗാന്ധിനഗര്‍ ജംഗ്ഷന് വരെ വണ്‍വേ ആയിരിക്കും.
കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഗാന്ധിനഗര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു മെഡിക്കല്‍കോളേജ്, അതിരമ്പുഴ വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.