പേരാമ്ബ്ര സംഘർഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷാഫി പറമ്ബില്‍ എംപിയെ സന്ദർശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.
റൂറല്‍ എസ്പിക്കെതിരെയാണ് രാഹുല്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ബൈജു റൂറല്‍ എസ്പിയുടെ പണി ചെയ്താല്‍ മതിയെന്നും കൂട്ടിച്ചേർത്തു. റൂറല്‍ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. ബൈജു സി പി എം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കല്‍ പ്രസ്താവന നടത്തണ്ട. ഐപിഎസ് കണ്‍ഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാല്‍ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പില്‍ സത്യം പുറത്ത് വരും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.