ശബരിമല സ്വർണം കാണാതായതിനെ സംബന്ധിച്ച വിഷയത്തിൽ സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മിഷണർ മുരാരി ബാബു മാറിമാറി വരുന്ന ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചും ചിലരുടെ പാദസേവ ചെയ്തും തന്ത്ര പ്രധാന സ്ഥാനങ്ങളിൽ നിയമനം വാങ്ങിച്ച് ഇരുന്നിട്ടുണ്ട് എന്ന്
കുഞ്ചൻ സ്മാരക സാംസ്കാരിക സമിതി ചെയർമാൻ സഞ്ജീവ് വി പി നമ്പൂതിരി ആരോപിച്ചു.
സംസ്ഥാന ഗവൺമെന്റിനും ദേവസ്വം ബോർഡിനും ദുഷ്പേര് ഉണ്ടാക്കുന്ന ഇത്തരം ആരെയും സർവീസിൽ വെച്ചുപൊറുപ്പിക്കരുതെന്നും, മുരാരി ബാബു തന്ത്ര പ്രധാന സ്ഥാനങ്ങളിൽ ഇരുന്ന ക്ഷേത്രങ്ങളിൽ ഒക്കെയും ആന എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള മുഴുവൻ വ്യവഹാരങ്ങളുടെയും സംബന്ധിച്ച് ഒരു അന്വേഷണം കൂടി നടത്തണമെന്നും, ഇയാളുടെ സ്വത്തിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും സഞ്ജീവ് വി പി നമ്പൂതിരി ആവശ്യപ്പെട്ടു
