കോട്ടയത്ത് അറ്റകുറ്റപ്പണി; ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടും; ചിലത് ഭാഗികമായി റദ്ദാക്കി

ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഒക്ടോബർ 11, 12 തിയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകൾ വഴി തിരിച്ചുവിടണമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു.


16319 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16343 തിരുവനന്തപുരം സെൻട്രൽ-മധുര അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


16347 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ ഒക്ടോബർ 11-ലെ 16327 മധുര-ഗുരൂവായൂർ എക്സ്പ്രസ് കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.


ഒക്ടോബർ 12-ലെ 16328 ഗുരുവായൂർ-മധുര എക്സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ റദ്ദാക്കി. ഉച്ചയ്ക്ക് 12.10-ന് കൊല്ലത്തുനിന്നായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക. ഒക്ടോബർ 11-ലെ 16326 കോട്ടയം-നിലമ്പൂർ എക്സ്പ്രസ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ ഏറ്റൂമാനൂർ സ്റ്റേഷനിൽനിന്ന് രാവിലെ 05.27 ന് പുറപ്പെടും.

Previous Post Next Post