സ്വർണ മോഷണത്തിനായി പൊലീസുകാരൻ്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. ഓക്ടോബർ 9 നായിരുന്നു സംഭവം. കേസില്‍ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യ അയല്‍ക്കാരി ലതയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുക ആയിരുന്നു. ഓഹരി ട്രേഡിംഗില്‍ ഉണ്ടായ നഷ്ടം നികത്താൻ ആയിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നല്‍കി.