പാലക്കാട്ട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവം; ക്ലാസ് അധ്യാപിക അര്‍ജുനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം.


പാലക്കാട് പല്ലൻചാത്തന്നൂരില്‍ 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിയുമായി കുടുംബം. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി അർജുനാണ് ജീവനൊടുക്കിയത്.

സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.

അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴല്‍മന്ദം പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. വിദ്യാർഥിയുടെ ആത്മഹത്യയില്‍ സ്കൂളില്‍ വിദ്യാർഥികള്‍ പ്രതിഷേധിക്കുകയാണ്. കുട്ടിക്ക് വീട്ടില്‍ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് ആരോപിച്ച പ്രധാനധ്യാപിക ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.


Previous Post Next Post