രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലായില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതീവ സുരക്ഷാ മേഖലയില്‍ വന്‍ സുരക്ഷ വീഴ്ച.
ഗതാഗത നിയന്ത്രണം ലംഘിച്ച് അതീവ സുരക്ഷ മേഖലയിലൂടെ മൂന്നംഗ സംഘം ബൈക്കില്‍ യാത്ര ചെയ്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. കൊട്ടാരമറ്റം ആര്‍.വി. ജങ്ഷനില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമായിരിക്കെയാണ് പോലീസിനെ വെട്ടിച്ച് സംഘം മുന്നോട്ട് പോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പാലായില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കില്‍ പോയത്. പൊലീസ് തടഞ്ഞിട്ടും നില്‍ക്കാതെ യുവാക്കള്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു. യുവാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ എല്‍ 06 ജെ 6920 എന്ന നമ്ബരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.