ആനക്കൊമ്ബ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല; നടപടികളില്‍ വീഴ്ചയെന്ന് നിരീക്ഷണം; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ആനക്കൊമ്ബ് കേസില്‍ നടന്‍ മോഹന്‍ ലാലിനും സര്‍ക്കാരിനും തിരിച്ചടി; പുതിയ വിജ്ഞാപനം ഇറക്കാന്‍ കോടതി നിര്‍ദേശം.


ആനക്കൊമ്ബ് കേസില്‍ നടന്‍ മോഹന്‍ ലാലിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി. ആനക്കൊമ്ബ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് കോടതി റദ്ദാക്കി.

പുതിയ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മോഹന്‍ലാല്‍ ആനക്കൊമ്ബ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവിലെ നടപടി ക്രമത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്ബ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് ജോടി ആനക്കൊമ്ബുകള്‍ കണ്ടെടുത്തതാണു കേസിന് ആധാരം. തുടര്‍ന്ന് ആനക്കൊമ്ബുകള്‍ അനധികൃതമായി കൈവശം വച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

Previous Post Next Post