തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുമ്പോഴാണ് ശിവൻകുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഓൺലൈൻ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ എത്തിച്ചു.
മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടർന്ന് സ്പീക്കറുടെ നിർദേശ പ്രകാരം ശിവൻകുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങൾക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.
