പാലക്കാട് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് വീട്ടുകാർ

 

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. യുവതിയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചു.


രാതി 11 മണിയോടെ ഭർത്താവ് അനൂപ് എത്തി ഭർതൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അനൂപ് വഴക്കുണ്ടാക്കുകയും മീരയെ മർദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വഴക്കിനെത്തുടർന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് വന്നത്.


പൊലീസ് സ്റ്റേഷനിൽ പരാതി നൽകാമെന്ന് പറഞ്ഞതിനെത്തുടർന്ന് ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ഹേമാംബിക പൊലീസ് വിളിച്ചാണ് യുവതി മരിച്ച കാര്യം അറിയിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു.


ആശുപത്രിയിലെത്തുമ്പോൾ ഭർത്താവ് അനൂപോ അവരുടെ ബന്ധുക്കളോ ആരും ഉണ്ടായിരുന്നില്ല. എന്തു പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിട്ടിരുന്ന പെൺകുട്ടിയാണെന്നും, മീര ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു. യുവതിയുടെ ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭർത്താവ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Previous Post Next Post