വ്യാജ പീഡന പരാതി, ഗൂഢാലോചന നടന്നത് സിപിഎം ഓഫീസിൽ വച്ച്, ഗുരുതര ആരോപണവുമായി അധ്യാപകൻ

 

തൊടുപുഴ: പീഡനക്കേസിൽ കുറ്റ വിമുക്തനാക്കിയ അധ്യാപകൻ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കോപ്പിയടി പിടിച്ചതിന് സിപിഎം ഓഫീസിൽ വച്ച് ഗൂഡാലോചന നടത്തി തനിക്കെതിരേ വ്യാജ പീഡന പരാതി നൽകുകയായിരുവെന്നും ആനന്ദ ശിവകുമാർ ആരോപിച്ചു. 2014ലിലാണ് മൂന്നാർ ഗവ. കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് ശിവകുമാറിനെതിരേ അഞ്ച് വിദ്യാർഥിനികൾ പീഡന പരാതി നൽകിയത്. കേസിൽ കഴിഞ്ഞ ദിവസമാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഇദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയത്.


ആനന്ദ് ശിവകുമാറിനെതിരെ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അഞ്ച് വിദ്യാർഥിനികളായിരുന്നു അധ്യാപകനെതിരായ പരാതിയുമായി രംഗത്തെത്തിയത്. 2014 ഓഗസ്റ്റ് മുതൽ സെപ്തംബർ അഞ്ച് വരെ അധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെപ്റ്റംബർ അഞ്ചിന് നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയിൽ പരാതിക്കാരായ വിദ്യാർഥികൾ കോപ്പിയടിച്ചത് ആനന്ദ് കുമാർ കണ്ടെത്തി പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ പീഡന പരാതി നൽകിയത്. എന്നാൽ പിന്നീട് സർവ്വകലാശാല അന്വേഷണ കമ്മീഷനോട് തങ്ങൾ സിപിഎം ഓഫീസിൽ വച്ചാണ് പരാതി തയ്യാറാക്കിയതെന്നതടക്കമുള്ള കാര്യങ്ങൾ പരാതിക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ആനന്ദ് ശിവകുമാറിനെ കുറ്റവിമുക്തനാക്കിയത്.


കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപകൻ രംഗത്തെത്തിയത്. തന്നെ കുടുക്കാൻ അധ്യാപകരടക്കമുള്ള കോളജ് അധികൃതർ ഗൂഡാലോചന നടത്തിയെന്നും ഗൂഡാലോചനയിൽ അന്നത്തെ മുൻ എം എൽ എ എസ് രാജേന്ദ്രനടക്കം പങ്കുണ്ടെന്നും ആനന്ദ് ശിവകുമാർ ആരോപിക്കുന്നു.

Previous Post Next Post