തിരുവോണത്തിന് സദ്യവട്ടങ്ങള്‍ ഒരുക്കാൻ അവശ്യസാധങ്ങള്‍ വാങ്ങിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് മലയാളികള്‍.കടകമ്ബോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ്
ഉത്രാട ദിനത്തില്‍ ഉച്ച കഴിഞ്ഞാല്‍ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.
ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലും ആണ്. ഫുട്പാത്തുകളിലെ കച്ചവടത്തിനും മാർക്കറ്റ് ഏറെയാണ് ഉത്രാടദിവസം. പച്ചക്കറിക്ക് വിലകൂടുതലാണെങ്കിലും തിരുവോണത്തിന് മലയാളികള്‍ക്ക് അത് ഒഴിവാക്കാൻ പറ്റില്ലല്ലോ.