നവരാത്രി: മംഗലാപുരം ഷൊർണൂർ റൂട്ടിൽ പ്രത്യേക പാസഞ്ചർ ട്രെയിൻ

പാലക്കാട്: നവരാത്രി അവധിയോട് അനുബന്ധിച്ച മംഗലാപുരം ഷൊർണൂർ റൂട്ടിൽ പ്രത്യേക പാസഞ്ചർ ട്രെയിൻ സർവീസ് നടത്തും. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ക്രമീകരണം. ഇന്നും ഒക്ടോബർ ഒന്നിനുമാണ് പ്രത്യേക പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുക.


വെള്ളിയാഴ്ച (ഇന്ന് ) വൈകീട്ട് ആറിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 12.30-ന് ഷൊർണൂരെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒക്ടോബർ ഒന്നിനും ഇതേ സമയത്ത് ട്രെയിൻ ഓടിക്കും. 13 ജനറൽ കോച്ചുകളുണ്ടാകും പാസഞ്ചറിന് ഉണ്ടാവുക.


സമയക്രമം- കാസർകോട്- വൈകീട്ട് 6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂർ-7.20, പയ്യന്നൂർ-7.31, പഴയങ്ങാടി- 7.44, കണ്ണൂർ-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂർ-10.38, കുറ്റിപ്പുറം-10.59. ഷൊർണൂർ-12.30 (രാത്രി).

Previous Post Next Post