ഓണാഘോഷത്തിനിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം; കളക്ടറേറ്റിലെ ജീവനക്കാരന് സസ്‌പെൻഷൻ.


ഓണാഘോഷത്തിനിടെ കളക്ടറേറ്റിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.

ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

കളക്ടറേറ്റിലെ കെ സെക്ഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്. വ്യാഴാഴ്ചായിരുന്നു കളക്ടറേറ്റിലെ ഓണാഘോഷം. കളക്ടർ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ സസ്പെൻഡ്ചെയ്തത്.

Previous Post Next Post